അരുണാചല്‍പ്രദേശ്: ഇറ്റാനഗറിലെ സെപ്പയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആക്രമണം നടത്തി യുവാവ്,നികം സങ്ബിയ(40) എന്ന യുവാവാണ് ആക്രമണം നടത്തിയത്.അക്രമ കാരണം വ്യക്തമല്ല.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ താബുവിനെയും മറ്റുള്ളവരെയും ഇയാൾ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭാര്യയും മകളും അടക്കം മൂന്നുപേര്‍ മരിച്ചതായ് പോലീസ് പറയുന്നു.തടയാന്‍ ശ്രമിച്ച ആശുപത്രിജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും വെട്ടേറ്റു. ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.