Banner Ads

ആന എഴുന്നള്ളിപ്പ്; കര്‍ശന നിയന്ത്രണങ്ങളുമായ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പില്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ശിപാർശ ചെയ്ത് അമിക്കസ്ക്യൂറി പുതിയ റിപ്പോർട്ട് പുറത്തിറക്കി. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാനാകൂവെന്ന് റിപ്പോർട്ടില്‍ പറയുന്നു.സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും ശിപാർശയുണ്ട് .രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. എഴുന്നുള്ളിപ്പുകള്‍ക്ക് നിർത്തുമ്ബോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റർ ദൂരത്തു എങ്കിലും നിർത്തണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ലായെന്നും റിപ്പോർട്ട്.ഒരു ദിവസം വാഹനങ്ങളില്‍ 100 കിലോമീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോകാനും ഉത്തരവില്ല. പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങല്‍ എന്നിവ പാടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *