Banner Ads

അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നു: ഭീഷണി ഉയർത്തി വീണ്ടും മരണങ്ങൾ.

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുപേർ മരിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞും 52 വയസ്സുള്ള വീട്ടമ്മയുമാണ് മരണപ്പെട്ടുകോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസമായി ചികിത്സയിലായിരുന്ന ഈ കുഞ്ഞ് ഇന്നലെ രാത്രി 11 മണിയോടെയാണ് മരിച്ചത്.

വീട്ടിലെ കിണറ്റിലെ വെള്ളമാണ് രോഗകാരണമായതെന്ന് അധികൃതർ അറിയിച്ചു.കുട്ടിയുടെ മൃതദേഹം ഇന്ന് 7.30 ന് സംസ്കരിക്കും. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു.അതേസമയം മലപ്പുറം കാപ്പിൽ സ്വദേശിയായ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കുളത്തിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് അധികൃതരുടെ നിഗമനം.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം മൂലമുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ജലസ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കാൻ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.