Banner Ads

പത്തനാപുരത്ത് ഒരാഴ്ചക്കിടയില്‍ രണ്ടാം തവണയും അമീബിക് മസ്തിഷ്കജ്വര ബാധ സ്ഥിരീകരിച്ചു

പത്തനാപുരം : ഒരാഴ്ച മുമ്ബ് തലവൂരില്‍ തത്തമംഗലം സ്വദേശിയായ 10 വയസ്സുകാരനില്‍ രോഗം കണ്ടെത്തിയത്. വാഴപ്പാറ സ്വദേശിയായ ആറ് വയസ്സുകാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.പിന്നാലെയാണ് സമീപ പഞ്ചായത്തായ പത്തനാപുരത്ത് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ശക്തമായ പനി ബാധിച്ച കുട്ടിയെ 16നാണ് പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ആദ്യം എത്തിച്ചത്. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.നാട്ടില്‍വെച്ച്‌ കെട്ടികിടക്കുന്ന വെള്ളവുമായി കുട്ടി സമ്ബർക്കത്തില്‍ വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് വിവരം. കുട്ടി ആഴ്ചകള്‍ക്ക് മുമ്ബ് തിരുവനന്തപുരത്തും പോയിരുന്നു.തത്തമംഗലം സ്വദേശിയായ പത്തുവയസ്സുകാരൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പനി വിട്ടുമാറാത്ത സ്ഥിതിയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധ വൈദ്യസഹായം കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *