Banner Ads

താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍

    താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍.യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി : താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍. പ്രസിഡന്റ് മോഹന്‍ലാല്‍ ഉൾപ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിനാൽ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്നത്.

ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ ജോയിന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ ഇപ്പോൾ നിര്‍വഹിക്കുന്നത്. ഇതിനിടെ ആരോപണങ്ങൾ കൂടുതല്‍ ഉണ്ടാകുന്നതിനാൽ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണത്തിനായി സിദ്ദിഖ് ഊട്ടിയിലേക്ക് പോയിരിക്കുകയാണ്. ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *