Banner Ads

ഇത്തവണ തോറ്റാല്‍ ഇനി മത്സരിക്കില്ലെന്ന് ട്രംപ്

ഇക്കുറി തോറ്റാല്‍ 2028 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അടുപ്പിച്ച്‌ നാലാമത്തെ തവണയും മത്സരിക്കുമോയെന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷറില്‍ അറ്റ്കിസ്സണിന്റെ ‘ഫുള്‍ മെഷര്‍’ എന്ന പരിപാടിയിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, മുന്‍ ഡെമോക്രാറ്റിക് പ്രതിനിധി തുള്‍സി ഗബ്ബാര്‍ഡ്, മുന്‍ സ്വന്തന്ത്ര പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ തുടങ്ങിയാളുകള്‍ക്ക് തന്റെ ഭരണത്തില്‍ ഏത് പദവിയായിരിക്കും നല്‍കുകയെന്നും അറ്റ്കിസ്സണ്‍ ചോദിച്ചു. എന്നാല്‍ താന്‍ ആരുമായും തീരുമാന0 ഇതുവരെ എടുത്തിട്ടില്ല എന്നും ഇങ്ങനെ ചെയ്യുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *