കൊച്ചി: അനധികൃത സ്വത്തു സമ്ബാദനക്കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ മണികണ്ഠനെ സസ്പെൻപെൻഡ് ചെയ്തെന്നാണ് വാർത്ത. ഒറ്റപ്പാലത്തെ വാടകവീട്ടിൽ നിന്നും 1.90 ലക്ഷം രൂപ പിടിച്ചെടുത്തെന്നും വാർത്തയിലുണ്ട്. കാസർഗോഡ് സ്വദേശിയായ മണികണ്ഠനെ അറസ്റ്റ് ചെയ്തതിൽ മറ്റൊരു മണികണ്ഠന്റെ ചിത്രമാണ് മനോരമ നൽകിയിരിക്കുന്നത്. മനോരമ എന്റെ വീടിന്റെ ഐശ്വര്യം എന്ന തലക്കെട്ടോടുകൂടി ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ മണികണ്ഠൻ.
മനോരമയുടെ വ്യാജവാർത്തയുടെ ഒടുവിലത്തെ ഇരയാണ് മണികണ്ഠനെന്നും മറ്റൊരാളുടെ അപരാധം നടന്റെ ചിത്രവും വെച്ച് പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ കേസു കൊടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നയമനടപടിയുമായി മുന്നോട്ടുപോകാനാണ് നടന്റെ തീരുമാനം. ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മണികണ്ഠൻ ആചാരി അറിയിച്ചു