തിരുവനന്തപുരം;ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി പുറത്താക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി.ജനറൽ സെക്രട്ടറി എം. ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.തന്നെ സ്ഥാനാർഥിയാക്കേണ്ട കാര്യത്തിൽ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവർ സംഘമല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. സി.പി.എം ആവശ്യപ്പെട്ടാൽ മത്സരിക്കും. കോൺഗ്രസ് ഇന്ത്യയുടെ പൊതുസ്വത്താണ്. അതിനെ ഇല്ലാതാക്കുന്നവരെ എതിർക്കണം. സിപിഎമ്മിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സരിൻ വ്യക്തമാക്കി.