സോന്‍ഭദ്ര: ഭാര്യയയുമായുള്ള വഴക്കിൽ കോപിതനായ യുവാവ് 17 ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.മോതിചന്ദ് എന്നയാളാണ് അറസ്റ്റിലായത്. സോന്‍ഭദ്രയിലെ ഹതിനാല പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ മോതിചന്ദും ഭാര്യയുമായി വഴക്കുണ്ടായി. ഈ ദേഷ്യത്തില്‍ ഭാര്യയുടെ കൈയ്യിലുണ്ടായിരുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയുടെ മൃതദേഹവുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.