ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ആദിത്യൻ രാജേഷാണ് (22)മരിച്ചത്. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് ഭാഗം ഇളകി മാറി അമിത വേഗമാണോ അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു .ആദിത്യൻ.ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ 9.30 ആയപ്പൊളേക്കുമണു മരണം സംഭവിച്ചത്