തിരുവനന്തപുരം: നെടുമങ്ങാട് ഇടിമിന്നലേറ്റ് യുവാവിനു ദാരുണത്യം.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങള്‍ സ്വദേശി മിഥുൻ ആണ് മരിച്ചത്. അതേസമയം അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.