Banner Ads

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കോട്ടയം: കാഞ്ഞിരപ്പള്ളി വളവുകയത്താണ് അപകടമുണ്ടായത്.സംഭവത്തില്‍ ഒരു കുട്ടിയടക്കം നാല് തീർത്ഥാടകർക്ക് പരിക്കേറ്റു.തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *