തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകുന്നത് ട്രാക്കിൽ മരം വീണതിനെ തുടർന്നാണ് വൈകുന്നത് തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂർ മധുര, ക്രത്ര കന്യാകുമാരി ഹിമസാഗർ, കൊല്ലം മാവേലി പാസഞ്ചർ, എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി,മലബാർ എക്സ്പ്രസ്, ഷാലിമാർ എക്സ്പ്രസ് പുനലൂർ പാസഞ്ചർ, പരശുറാം എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
56322 നിലമ്ബൂർ ഷൊർണൂർ പാസഞ്ചർ (നിലമ്ബൂരിൽ നിന്ന് രാവിലെ 7മണിക്ക് പുറപ്പെടുന്നത്).58323ഷൊർണൂർ നിലമ്ബർ പാസഞ്ചർ (ഷൊർണൂരിൽ നിന്ന് രാവിലെ 9മണിക്ക് പുറപ്പെടുന്നത് ഈ രണ്ട് വണ്ടികളും ഇന്ന് റദ്ദ് ചെയ്തു. ഇന്നലെ കനത്ത മഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ മൂന്നിടങ്ങളിൽ മരം വീണിരുന്നു.സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.