സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്,കോട്ടൂർ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.രാത്രിയിൽ സമീപത്തെ പള്ളിയിൽ ക്രിസ്മസ് കുർബാന കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയും സുഹൃത്തും ക്യാമ്ബസിൽ ഇരിക്കുമ്ബോഴായിരുന്നു സംഭവം.
പ്രതികൾ സുഹൃത്തിനെ ആക്രമിക്കുകയും പിന്നീട് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത ബ്രിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റർ ചെയ്യതായി കോട്ടൂർപുരം പൊലീസ് പറഞ്ഞു. കോട്ടൂർപുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.