തിരുവനന്തപുരം : ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അതിഥിക്ക് ഒലീവ എന്ന് പേരിട്ടു. അമ്മത്തൊട്ടിലില്‍ എത്തിയ 608-ാമത്തെ അതിഥിയാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള ഒലീവ. തിരുവനന്തപുരത്തെ ശിശുക്ഷേമസമിതിക്ക് മുന്നില്‍ അമ്മത്തൊട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2002 നവംബറിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില്‍ നിന്ന് കഴിഞ്ഞ തിരുവോണ നാളില്‍ നവജാത ശിശുവിനെ ലഭിച്ചിരുന്നു. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജായിരുന്നു പേരിട്ടത് കുഞ്ഞിന്. സിതാര്‍ എന്നായിരുന്നു മന്ത്രി കുഞ്ഞിന് പേര് നൽകിയത്. 2009ലാണ് പത്തനംതിട്ടയിൽ അമ്മത്തൊട്ടില്‍ സ്ഥാപിതമായത്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഇരുപതാമത്തെ കുഞ്ഞായിരുന്നു സിതാര്‍.