
കോഴിക്കോട്: താമരശേരി ചുരത്തിൽ കൂറ്റൻ പാറ റോഡിലേക്ക് അടർന്നു വീണു അപകടം ഒമ്ബതാം വളവിന് താഴെ ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറ അടർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. അപകടസമയം ഇതുവഴി വാഹനങ്ങൾ കടന്നുപോകാത്തതിനാൽ തലനാരിഴയ്ക്കാണ് വലിയ അപകടമൊഴിവായത്.