Banner Ads

കൊക്കേത്തോട് പാലത്തില്‍ രൂപപ്പെട്ട വലിയ വിള്ളല്‍ ഭീഷണിയാകുന്നു;

കോന്നി: എട്ടുവർഷം മുമ്ബ് കോടികള്‍ മുടക്കി നിർമിച്ച പാലമാണിത്. വയക്കര ഭാഗത്തുനിന്ന് പാലത്തിലേക്ക് വരുന്ന സമാന്തര റോഡാണ് പാലവുമായി വലിയതോതില്‍ അകലുന്നത്.2005ല്‍ തറക്കല്ലിട്ട പാലം നിർമാണം 2008ല്‍ പൂർത്തിയാക്കി നാടിനു സമർപ്പിച്ചു.

എന്നാല്‍, പാലവും അപ്രോച് റോഡും തമ്മിലുള്ള അകലം വർധിച്ചതാണ് ഇപ്പോള്‍ അപകടക്കെണിയാകുന്നത്. ഇരുചക്ര വാഹനങ്ങളുടെ അടക്കം ടയറുകള്‍ ഇതിനുള്ളില്‍ കുടുങ്ങി അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് അച്ചൻകോവില്‍ നദിക്ക് കുറുകെ മൂന്ന് കോടി മുടക്കിയാണ് പാലം നിർമാണം പൂർത്തീകരിച്ചത്.

അരുവാപുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പാലത്തിന്റെ അപ്രോച് റോഡിനും പാലത്തിനും ഇടയിലുള്ള അകലം വർധിച്ചത് അപകടക്കെണിയാകുന്നു. ഇത് അനുവദിച്ചാല്‍ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു. പാലവും അപ്രോച് റോഡും തമ്മിലെ അകലം വർധിക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി തീരുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

പാലത്തിന് ബലക്ഷയം വന്നാല്‍ മലയോര മേഖലയായ കൊക്കാത്തോട് പ്രദേശം ഒറ്റപ്പെട്ട് പോകുമെന്നും ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുമ്ബോള്‍ പാലത്തിന് വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു. കൊക്കാത്തോട് പ്രദേശത്തുനിന്ന് തടി കയറ്റിയ ലോറികള്‍ ഉള്‍പ്പെടെ ഈ പാലത്തില്‍ കൂടി കടന്നുപോകുന്നുണ്ട്.  പാലത്തിന്റെ അകല്‍ച്ച എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യമുയരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *