Banner Ads

ക്ഷേത്ര നവീകരണത്തിൽ വൻ തുക എഴുതിയെടുത്തു; മുൻ ഭാരവാഹികളിൽ നിന്ന് തുക ഈടാക്കാൻ കോടതി വിധി

പത്തനംതിട്ട : പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ നമസ്കാര മണ്ഡപം നിർമ്മാണത്തിനായി തേക്ക് തടി വാങ്ങിയതിൽ 12.09 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ പ്രതികൾക്കെതിരെ പത്തനംതിട്ട സബ് കോടതിയുടെ ഉത്തരവ്.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടിആർ അജിത് കുമാർ ഉൾപ്പെടെ മൂന്ന് മുൻ ഭാരവാഹികളിൽ നിന്ന് തുക ഈടാക്കാനാണ് കോടതി വിധി. 12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് 24.61 ലക്ഷം രൂപ എഴുതിയെടുത്തു എന്നാണ് പരാതി. തട്ടിപ്പ് നടന്ന കാലയളവിൽ ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു അജിത് കുമാർ.

2017-18 കാലയളവിലെ ഭരണസമിതിയാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പണം തിരിച്ചുപിടിക്കാൻ ഉത്തരവായത്. തന്റെ ഭാഗത്ത് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും ടിആർ അജിത് കുമാർ പ്രതികരിച്ചു.