മാന്നാർ: തൃക്കുരട്ടി ജംഗ്ഷൻ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കുരട്ടിക്കാട് മേടയിൽ മുഹമ്മദ് സിയാദാണ് വഴിയിൽ നിന്നും വീണുകിട്ടിയ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച രാവിലെ മകനെ മദ്രസയിൽ കൊണ്ട് വിടാൻ ഓട്ടോയിൽ പോകുമ്പോഴാണ് വഴിയരികിൽ കിടന്ന സ്വർണ്ണ ചെയിൻ സിയാദിന്റെ കിട്ടുന്നത്. വണ്ടി നിർത്തി സ്വർണ്ണമാണെന്ന് ഉറപ്പു വരുത്തി എടുത്ത് സൂക്ഷിക്കുകയും സാമൂഹ്യ പ്രവർത്തകൻ സജി കുട്ടപ്പനെ അറിയിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ ഉടമസ്ഥൻ തടിയൂർ സ്വദേശി അനൂപ് കുമാർ സിയാദിനെ ബന്ധപ്പെടുകയും ഇന്നലെ മാന്നാറിലെത്തി സ്വർണ്ണം കൈപ്പറ്റുകയും ചെയ്തു