പത്തനംതിട്ട: ആലപ്പുഴ തകഴി സ്വദേശി സിയാദ് ആയിരുന്നു കഴുത്തിൽ കയർ കുരുങ്ങി മരിച്ചത്, കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത് സ്കൂട്ടർ യാത്രികനായ പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്ബോഴായിരുന്നു അപകടം മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നു എന്നാൽ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ മാർഗങ്ങളും ഇല്ലായിരുന്നു.
പ്ലാസ്റ്റിക് കയറിൽ കഴുത്ത് കുരുങ്ങി സ്കൂട്ടറിൽ നിന്ന് സിയാലും കുടുംബവും തെറിച്ചു വീണു തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും സിയാദ് മരിക്കുകയായിരുന്നു. അപകടത്തിൽ സിയാദിൻ്റെ ഭാര്യക്കും മക്കൾക്കും പരുക്കേറ്റു സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു യുവാവിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശം നൽകി കമ്മീഷൻ അംഗമായ വി.കെ ബീനാകുമാരിയുടേതാണ് നടപടി