
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ കൂവപ്പള്ളി മലബാറുകവലയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി അപകടം. ഇന്നലെ വൈകുന്നേരം 4:30-ഓടെയായിരുന്നു സംഭവം. അപകടത്തിൽ എ.സി. വർഗീസ് (59), ജോമറ്റ് മരിയ (23), തുലാപ്പള്ളി സ്വദേശി ബെന്നി ജോസഫ് (60) എന്നിവർക്ക് നിസ്സാര പരിക്കേറ്റു.
ഇവരെ ഇരുപത്താറാംമൈൽ മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂവപ്പള്ളി കുരിശുമല കയറ്റത്തിനെത്തിയവർ മലബാറുകവലയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്കാണ് കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നുവന്ന കാർ ഇടിച്ചുകയറിയത്. ഇടിച്ച കാർ പിന്നീട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. അപകടസമയത്ത് നിർത്തിയിട്ടിരുന്ന കാറിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി