കൊല്ലം: കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിനായിരുന്നു അപകടം സംഭവിച്ചത്. കാർ ഓടിച്ചിരുന്ന ഇളമ്ബല്‍ സ്വദേശി ഏബേല്‍ എറിക്കിന് പരിക്കേറ്റു.കൊട്ടാരക്കരയില്‍ കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ബസിന്റെ ടയറുകള്‍ ഇളകിമാറി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്നിലെ ടയറുകള്‍ ആക്സില്‍ ഉള്‍പ്പെടെ വേർപ്പെട്ടുപോകുകയായിരുന്നു.എതിർദിശയില്‍ നിന്നെത്തിയ കാർ ബസിന്റെ ടയറിന് അടുത്തായി ഇടിക്കുകയായിരുന്നു.ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു