ആലപ്പുഴ: ആലപ്പുഴയിൽ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. തകഴിയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ മണിക്കുട്ടിയാണ് മരിച്ചത്.വീട്ടില്‍ എലി ശല്യം രൂക്ഷമായതോടെ മുത്തച്ഛൻ തേങ്ങാ കഷ്ണത്തില്‍ എലിവിഷം വയ്ക്കുകയായിരുന്നു. വൈകുന്നരേരെ സ്കൂള്‍ വിട്ട് വന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങാ കഴിക്കുകയായിരുന്നു.ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു