കോയമ്ബത്തൂർ : കാടംപാടി ഇന്ദിരനഗറിലെ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന രണ്ടുപേർ നിരോധിത ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നു. വീട്ടുടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി തുടർന്ന് 472.65 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.കാടംപാടി ഇന്ദിരനഗറിലും സൂളൂർ കണ്ണംപാളയത്തും നടത്തിയ പരിശോധനയിൽ 500 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. സുളൂർ കണ്ണംപാളയത്തുനിന്നാണ് രണ്ടുയുവാക്കളെ അറസ്റ്റ് ചെയ്യത്. പുതുക്കോട്ട സ്വദേശികളായ നിതീഷ് (23), കാളിദാസ് (25) എന്നിവരാണ് പിടിയിലായത്.