
കൊച്ചി ചേപ്പനത്ത് ഞണ്ടുകറി കഴിച്ചതിനെത്തുടർന്നുണ്ടായ തീവ്രമായ അലർജി ബാധിച്ച് യുവാവ് മരിച്ചു. കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിൽ തയ്യാറാക്കിയ ഞണ്ടുകറി കഴിച്ചതിന് പിന്നാലെ എൽജിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.
മുമ്പും ഞണ്ടുകറി കഴിച്ചപ്പോൾ എൽജിന് അലർജി പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും ദീർഘകാലത്തിന് ശേഷം വീണ്ടും കഴിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ട് 4.30-ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും..