തൃശ്ശൂർ : ഹേമ കമ്മിറ്റി പുറത്ത് വന്നതിനു പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ കോടതി തീരുമാനമെടുക്കട്ടെ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങളെല്ലാം മാധ്യമസൃഷ്ടിയാണ്, ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല നിങ്ങൾ ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ച് വിടുകയാണ് എന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും കോടതിക്ക് ബുദ്ധിയുണ്ട് കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘കോടതി മുകേഷിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് വേണം ചോദിക്കാൻ. ഞാൻ അമ്മ ഓഫിസിൽ വരുമ്പോൾ ഇതേക്കുറിച്ച് ചോദിക്കൂ’. ഈ ആരോപണങ്ങൾ എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണ്, ഇത് നിങ്ങൾക്കുള്ള തീറ്റയാണ്, നിങ്ങൾ അതിൽ നിന്നും ലാഭം നേടുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു.