Banner Ads

വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി; ടൂറിസം മന്ത്രി

ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താൻ ടൂറിസം മന്ത്രി, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് വേണ്ട അവശ്യ സൗകര്യങ്ങൾ നടത്തിക്കൊടുക്കണം എന്ന ഉത്തരവ് ഇറക്കി ടൂറിസം വകുപ്പ് .

ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കണം എന്ന കര്‍ശന തീരുമാനവുമായി ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

കൂടാതെ ഡ്രൈവറുടെ ആരോഗ്യസ്ഥിതിയും മറ്റും ഉറപ്പ് വരുത്തണo.നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക.

ഹോട്ടലുകളിലും , റിസോര്‍ട്ടുകളിലും , ഹോംസ്റ്റേകള്‍ എന്നിവദങ്ങളിൽ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് നിലവിൽ പുറത്തിറങ്ങിയ ഉത്തരവ്. നിബന്ധനകള്‍ കാര്യക്ഷമമായി പാലിക്കുന്നുണ്ട് എന്ന തുടങ്ങിയ നടപടിക്രമങ്ങള്‍ ടൂറിസം ഡയറക്ടര്‍ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *