Banner Ads

പൂജ സീസണിലെ തിരക്ക് കുറക്കാനായി പ്രത്യേക ട്രെയിൻ സർവീസുകൾ

പാലക്കാട് : പൂജ സീസൺ തുടങ്ങിയതിനാൽ പൂജ സീസണിലെ തിരക്ക് കുറക്കാനായി പ്രത്യേക ട്രെയിനുകള്‍ സർവീസ് നടത്തും.  നമ്പർ 06155 എറണാകുളം-മംഗലാപുരം സ്പെഷല്‍ എക്സ്പ്രസ് ഒക്ടോബർ 10ന് എറണാകുളത്തുനിന്ന് 10ന് രാത്രി ഒമ്പതിന്പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ച 5.30ന് മംഗലാപുരത്തും നമ്പർ 06156 മംഗളൂരു-എറണാകുളം സ്പെഷല്‍ എക്സ്പ്രസ് 11ന് ഉച്ചക്ക് 1.50ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 9.25ന് എറണാകുളത്തുമെത്തിച്ചേരുന്ന രീതിയിലാണ് സർവീസ് നടത്തുന്നത്.

നമ്പർ 06195 ചെന്നൈ സെൻട്രല്‍-കോട്ടയം സ്പെഷല്‍ എക്സ്പ്രസ് 10, 12 തീയതികളില്‍ രാത്രി 11.55ന് ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചക്ക് 1.45ന് കോട്ടയത്തും നമ്പർ 06196 കോട്ടയം-ചെന്നൈ സെൻട്രല്‍ സ്‌പെഷല്‍ എക്‌സ്പ്രസ് 11,13 തീയതികളില്‍ വൈകീട്ട് 4.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8.20ന് ചെന്നൈ സെൻട്രലിലുമെത്തും.

Leave a Reply

Your email address will not be published. Required fields are marked *