Banner Ads

5 വയസുകാരന് പേവിഷബാധ; ഞെട്ടിക്കുന്ന വിവരങ്ങൾ

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മെയ് 31 ന് കണ്ണൂര്‍ SN പാര്‍ക്കിന് സമീപത്ത് വച്ചാണ് കുട്ടിയെ തെരുവുനായ കടിച്ചത്.വലത് കണ്ണിനും ഇടത് കാലിലും ആണ് കടിയേറ്റത്. തമിഴ്‌നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തെരുവ് നായയുടെ കടിയേറ്റ ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പേവിഷബാധയുടെ കുത്തിവയ്‌പ്പെടുത്തതായി രക്ഷിതാക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 75 പേര്‍ക്കാണ് കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ കടിയേറ്റത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി AKG സ്മാരക സഹകരണ ആശുപത്രി എന്നിവടങ്ങളില്‍ ചികിത്സയിലാണ്.