Banner Ads

230,000 രേഖകൾ പുറത്തുവിട്ടു; ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് ഉത്തരം ലഭിക്കുമോ?

ആറു പതിറ്റാണ്ട് മുൻപ് അമേരിക്കയെ പിടിച്ചുകുലുക്കിയ പൗരാവകാശ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട 230,000 ഫയലുകൾ ട്രംപ് ഭരണകൂടം തിങ്കളാഴ്ച പുറത്തുവിട്ടു. ദീർഘകാലമായി നിലനിന്നിരുന്ന ദുരൂഹതകൾക്ക് വിരാമമിട്ട് ‘സമ്പൂർണ്ണ സുതാര്യത’ ലഭ്യമാക്കാനാണ് ഈ നടപടിയെന്ന് ഡയറക്ടർ ഓഫ് നാഷണൽ ഇൻ്റലിജൻസ് തുൾസി ഗാബാർഡ് വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ്, സി.ഐ.എ., നാഷണൽ ആർക്കൈവ്‌സ്, എഫ്.ബി.ഐ. എന്നിവ സംയുക്തമായാണ് ഈ സുപ്രധാന രേഖകൾ പുറത്തുവിട്ടത്. 1968 ഏപ്രിൽ 4-ന് ടെന്നസിയിലെ മെംഫിസിലുള്ള ലൊറെയ്ൻ മോട്ടലിൽ വെച്ചാണ് 39 വയസ്സുണ്ടായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ വെടിയേറ്റ് മരിച്ചത്. ഔദ്യോഗിക അന്വേഷണങ്ങൾ ജെയിംസ് ഏൾ റെയ് എന്നയാളിലാണ് അവസാനിച്ചതെങ്കിലും, ഗൂഢാലോചന സിദ്ധാന്തങ്ങൾ ദശാബ്ദങ്ങളായി നിലനിന്നിരുന്നു.