ഫോസില്‍ ഇന്ധനങ്ങള്‍ തീര്‍ന്നുപോകുമോ എന്ന ആശങ്ക ലോകത്ത് വലിയ തോതിൽ നിലനില്കുനുണ്ട്. ഇതിനിടെ ആശ്വാസകരമാകുന്ന മറ്റൊരു കണ്ടെത്തല്‍ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറഞ്ഞത് 200 വര്‍ഷത്തേക്കെങ്കിലും ലോകത്തിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഗ്യാസ് ഭൂമിക്കുള്ളില്‍ മറഞ്ഞിരിക്കുന്നതായാണ് പുതിയ പഠനങ്ങൾ മുന്നോട്ടുവെക്കുന്ന അനുമാനം. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഡിസംബര്‍ 13ന് പ്രസിദ്ധീകരിച്ച ‘മോഡല്‍ പ്രൊഡിക്ഷന്‍സ് ഓഫ് ഗ്ലോബര്‍ ജിയോളജിക് ഹൈഡ്രജന്‍ റിസോഴ്സസ്’ എന്ന പഠനമാണ് ഇത്തരത്തിൽ മറഞ്ഞിരിക്കുന്ന മഹാ ഇന്ധനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രധനമായും വ്യക്തമാക്കുന്നത്.