ബില്ലുമാറാന്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊതുമരാമത്തു വകുപ്പ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള റോഡ്‌സ് വിഭാഗം ഓഫിസിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ എസ്.ശശിധരന്‍, ജൂനിയര്‍ സൂപ്രണ്ട് സി.രമണി, ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ ജെ.സാലുദ്ദീന്‍ എന്നിവരെയാണു പൊതുമരാമത്തു വകുപ്പ് ഓഫിസില്‍ നിന്നു വിജിലന്‍സ് കൈക്കൂലി പണവുമായി അറസ്റ്റ് ചെയ്തത്.