വിഴിഞ്ഞം വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകന് സെബിനെതിരെ കേസെടുത്തത്. വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര സ്കൂളില്‍ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.