വിദേശത്ത് നിന്നും നാട്ടിൽ വരുത്തിച്ച് കാമുകനെ അതിക്രൂരമായി കൊലപ്പെടുത്തി കാമുകി. തമിഴ്‌നാട്ടിൽ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. ദുബായിൽ ഒരു ട്രാവൽസ് നടത്തിപ്പുകാരനായ യുവാവിനെയാണ് കോയമ്പത്തൂരിൽ എത്തിച്ച ശേഷം കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി നൽകി കാമുകിയും കുടുംബവും ചേർന്നു അതിക്രൂരമായി കൊലപ്പെടുത്തിയത്.