പ്രകൃതി വിരുദ്ധ പീഡനത്തിന് വിസമ്മതിച്ചവരെ കൊലപ്പെടുത്തുന്നത് ശീലമാക്കിയ കൊടും ക്രിമിനൽ ജാമ്യത്തിലിറങ്ങി നടത്തിയ മൂന്നാം കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ സണ്ണി എന്ന പ്രതി, മുമ്പ് ഇതര സംസ്ഥാനക്കാരനേയും ബന്ധുവിനേയും കൊലപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം തുണിക്കടയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വന്നൂരിൽ നടന്ന മൂന്നാം കൊലപാതകത്തിൽ 30 വയസ്സുകാരനെയാണ് ഇയാൾ കത്തിച്ച് കൊലപ്പെടുത്തിയത്. ഈ സൈക്കോ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു.