Banner Ads

ഷോക്കേറ്റ് വിദ്യാർത്ഥി മരണം: KSEBക്കും സ്കൂളിനും എതിരെ പ്രതിഷേധം | Thevalakkara School Tragedy

തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചു. സ്കൂൾ മൈതാനത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിന് സമീപം നിർമ്മിച്ച സൈക്കിൾ ഷെഡ്ഡാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. സ്കൂൾ അധികൃതരുടെയും KSEBയുടെയും അനാസ്ഥയാണ് വിദ്യാർത്ഥിയുടെ ജീവനെടുത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടകരമായ സാഹചര്യം നിലനിന്നിട്ടും നടപടിയെടുക്കാത്തതിലും, വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വൈകിയതിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.