ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചു പൊരുതി തോറ്റവളാണ് ഷൈനി. മാസങ്ങൾ കൂടി വീട്ടിൽ വരുന്ന ഭർത്താവ് ഷൈനിക്ക് ഒരിക്കലും സമാധാനം കൊടുത്തിട്ടില്ലായിരുന്നു. ശാരീരിക ഉപദ്രവും മാനസിക സമ്മർദ്ദവും അല്ലാതെ മറ്റൊന്ന് ഷൈനി തന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലന്നുള്ളത് വാസ്തവമാണ്. ഭർത്താവിന്റെ വീട്ടിലെ കൊടും ക്രൂരതകൾ സഹിക്കവയ്യാതെ ഒടു ക്കം തന്റെ രണ്ട് പെൺകുട്ടികളുമായി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.