ഹിന്ദു ദൈവങ്ങളെ ലൈംഗിക അധിക്ഷേപം നടത്തി രംഗത്തെത്തിരിക്കുകയാണ് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. ആദർശ സമ്മേളനമെന്ന പേരിൽ അരീക്കോട് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഇത്തരത്തിൽ വിവാദ പരാമർശം നടത്തിയത്. ഉത്തരേന്ത്യയിലെ ഓരോ പള്ളികളും ആരാധനാലയങ്ങളും പൊളിക്കുകയാണെന്നും ശിവന്റെ ലിംഗമുണ്ടെന്നും പാർവതിയുടെ ഫർജ് ഉണ്ടായിരുന്നെന്നും പറഞ്ഞാണ് പള്ളികൾ പൊളിക്കുന്നതെന്ന് ആയിരുന്നു ഉമർ ഫൈസി മുക്കത് ഉയർത്തിയ പ്രധന വാദങ്ങൾ. കൂടാതെ കോടതിയെയും അവഹേളിക്കുന്ന വാക്കുകളും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നു.