കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞുകൊണ്ടുള്ള റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ടുകള്‍ക്ക് വലിയൊരു ആരാധക നിരയാണുള്ളത്. അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ വലിയ തോതില്‍ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്ത് വന്നു. പ്രധാനമായും സംഘപരിവാർ അനുകൂലികളില്‍ നിന്നായിരുന്നു വേടന് വിമർശനം നേരിടേണ്ടി വന്നത്.