
ഡൽഹിയിലെ സീമാപുരിയിൽ 17 വയസ്സുകാരിയെ വധിക്കാൻ ശ്രമിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രണയനൈരാശ്യം മൂലം 25-കാരനായ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഈ ക്രൂരകൃത്യം ചെയ്തത്. തർക്കത്തിനിടെ പെൺകുട്ടിയുടെ കഴുത്തിലും വയറിലും യുവാവ് കത്തികൊണ്ട് മാരകമായി കുത്തി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതോടെ, യുവാവ് വീടിനുള്ളിൽ കയറി വാതിലടച്ച് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു..