Banner Ads

വിവാഹവീട്ടിൽ ദുരന്തം വിതച്ച സ്ഫോടനം!! ‘പാർസൽ ബോംബ്’ കേസിൽ വിധി?

രാജ്യത്തെ തന്നെ ഒന്നടങ്കം നടുക്കിയ കേസായിരുന്നു ആദ്യ പാര്‍സല്‍ ബോംബ് സ്‌ഫോടനം. അന്ന് നടന്ന പൊട്ടിത്തെറിയിൽ രണ്ടുപേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇപ്പോഴിതാ കേസിൽ വിധി പുറത്തുവന്നിരിക്കുകയാണ്. കേസിൽ പ്രതിയായ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഒഡീഷയിലെ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. അതുപോലെ പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു.