Banner Ads

വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്!! ടിക് ടോക്കില്‍ ഹിറ്റായ സ്ഥലം

ലോകത്തെ ഏറ്റവും അപകടം പിടിച്ച രാജ്യമെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന ഒരു രാജ്യത്തേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ വലിയ പ്രവാഹമാണ് നടക്കുന്നത്. ഇതിനെ കുറിച്ച് പുറത്തു വന്ന ഒരു ടിക് ടോക്ക് ഉള്ളടക്കമാണ് ഇതിന് കാരണമായി ഇപ്പോൾ മാറിയിരിക്കുന്നത്. ഈ രാജ്യം പതിറ്റാണ്ടുകളായി രാഷ്ട്രീയ അസ്വസ്ഥതകളും അതുപോലെ സായുധ സംഘര്‍ഷങ്ങളും കാരണം തകര്‍ന്നു പോയ വടക്കേ ആഫ്രിക്കയിലെ ലിബിയയാണ്. ഇപ്പോള്‍ പ്രതിവര്‍ഷം തൊണ്ണൂറായിരത്തിലേറെ വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മിക്ക ബ്രിട്ടീഷുകാരും സ്പെയിനിലെയോ തുര്‍ക്കിയിലെയോ ബീച്ചുകളിലായിരിക്കും അവധിക്കാലം ചെലവഴിക്കുന്നത്. എന്നാൽ പുതിയ തലമുറയിലെ സാഹസിക സഞ്ചാരികളുടെ നിരവധി സംഘങ്ങള്‍ ലിബിയയിലേക്ക് എത്തുകയാണ്.