കോട്ടയം ഏറ്റുമാനൂരിൽ ജെയ്നമ്മ എന്ന സ്ത്രീയുടെ തിരോധാനത്തിന് പിന്നിലെ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. പ്രതി സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറയാണ് കേസിൽ നിർണ്ണായകമായത്. ഡിഎൻഎ പരിശോധനയിൽ ഇത് ജെയ്നമ്മയുടേതാണെന്ന് തെളിഞ്ഞു. മൂന്ന് ഫോണുകൾ ഉപയോഗിച്ചുള്ള പ്രതിയുടെ തന്ത്രങ്ങളും സ്വർണ്ണം വിൽക്കാൻ ശ്രമിച്ചതും കേസിൻ്റെ ഗതി മാറ്റി. ക്രൂരമായ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.