ചേരമ്പാടി റിസർവ് വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം തൂങ്ങിമരിച്ചതല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി. ജ്യോതിഷ്കുമാർ, അജേഷ്, വൈശാഖ്, നൗഷാദ് എന്നിവരുൾപ്പെടെ നാല് പേർ പിടിയിൽ. കേസ് പുതിയ വഴിത്തിരിവിലേക്ക്.