ലഹരി ഇടപാടുകള്‍ക്കാണ് ഭൂരിഭാഗം പേരും ഡാര്‍ക്ക് നെറ്റിനെ ആശ്രയിക്കുന്നത്. വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നു. പല സിനിമാ താരങ്ങളും ലഹരി ഇടപാടിന് ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. കൊച്ചിയിലെ ലഹരി മാഫിയ സംശയത്തിലും നിരീക്ഷണത്തിലും ആയതോടെയാണ് ഇത്. വാട്‌സാപ്പ് വഴിയുള്ള ആശയ കൈമാറ്റം പോലും തെളിവായി മാറുന്നു. ഈ സാഹചര്യത്തിലാണ് വിഐപികള്‍ അടക്കം ഡാര്‍ക് നെറ്റില്‍ ലഹരി വ്യാപാരം തുടങ്ങുന്നത്.