എന്റെ മോൻ രാത്രി വരുമ്പോൾ കതകു തുറന്നുകൊടുക്കാൻ എനിക്കു ശരിക്കും പേടിയാണ്. അവനു ഭക്ഷണം വിളമ്പിക്കൊടുക്കാനുള്ള ധൈര്യമില്ല. ലഹരി കഴിച്ചിട്ട് അവൻ വരുമ്പോൾ എന്നെ അമ്മ യായിട്ടല്ല അവൻ കാണുന്നത്. വിദേശത്തുള്ള അച്ഛനെ കാര്യങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. അറിയുകയാണെങ്കിൽ അദ്ദേഹം നെഞ്ചുപൊട്ടി മരിക്കും. ഒറ്റ മകനാണ് ഉള്ളത്.