മുൻ ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന എം. നന്ദകുമാറിന്റെ മരണം ശസ്ത്രക്രിയാ പിഴവ് മൂലമെന്ന് ആരോപണം. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും നാല് മാസമായിട്ടും അന്വേഷണം മരവിച്ച നിലയിലാണ്. കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽനിന്ന് സമ്മർദ്ദമുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.