
കോട്ടയം തലയോലപ്പറമ്പിൽ വള്ളത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രമുഖ യൂട്യൂബർ അഭിജിത്ത് സാബു പോലീസിന്റെ പിടിയിലായി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും മീൻപിടുത്തത്തിന്റെ റീൽസുകൾ ചെയ്ത് ശ്രദ്ധേയനായ ഇയാൾ, ഈ പ്രശസ്തി ലഹരി വിൽപ്പനയ്ക്കുള്ള മറയാക്കുകയായിരുന്നു. 580 ഗ്രാം കഞ്ചാവുമായി ഡാൻസാഫ് (DANSAF) ടീമും തലയോലപ്പറമ്പ് പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.