പെരുമ്ബാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ ഭാര്യയുടെ നാടായ പെരുമ്ബാവൂരിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടില്‍ എത്തിച്ച മൃതദേഹം പൊലീസ് ഇടപെട്ടാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീന്‍ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.