രണ്ടു നിലകളിലുള്ള ആഡംബര വീട് ആണ്. ഭാര്യയും മക്കളും 2 ദിവസം മുൻപു ഗൾഫിലേക്കു പോയതിനാൽ വീട്ടുടമസ്‌ഥൻ ഒറ്റയ്ക്കു ആണ് താമസം. രാത്രി 10 മണി കഴിയുമ്പോൾ ഇവിടേക്കു പതിവില്ലാത്ത വിധം കാറുകൾ വരുന്നതു കണ്ടു നാട്ടുകാരിലൊരാൾക്കു തോന്നിയ സംശയമാണ് ജില്ലയിലെ ഏറ്റവും വലിയ ‘പുള്ളിമുറി’ സംഘത്തെ പിടികൂടാൻ മേൽപ്പറമ്പ് പൊലീസിനു സഹായകരമായത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.